മുംബൈ!!!... ധനിക നഗരങ്ങളിൽ പന്ത്രണ്ടാമൻ

ന്യൂഡൽഹി ∙ ലോകത്തിലെ 15 ധനികനഗരങ്ങളിൽ മുംബൈ പന്ത്രണ്ടാം സ്ഥാനത്ത്. ന്യൂ വേൾഡ് വെൽത്ത് എന്ന ഗവേഷണ സ്ഥാപനം പുറത്തുവിട്ട പട്ടികയിലാണു മുംബൈ ഇടം നേടിയത്. 95,000 കോടി യുഎസ് ഡോളറാണു മുംബൈയുടെ മൊത്തം ആസ്തി. ഒരു നഗരത്തിൽ താമസിക്കുന്നവരുടെ മൊത്തം സ്വകാര്യസ്വത്ത് കണക്കുകൂട്ടിയാണ് ഈ ആസ്തി നിർണയിക്കുക. സർക്കാർ വക സ്വത്തുക്കൾ ഇതിൽ കൂട്ടിയിട്ടില്ല.

അടുത്ത 10 വർഷത്തിനുള്ളിൽ ലോകത്തിൽ‌ അതിവേഗം വളരുന്ന നഗരമായി മുംബൈ മാറുമെന്നും റിപ്പോർട്ട് പറയുന്നു. ശതകോടീശ്വരൻമാരുടെ നഗരം ശതകോടീശ്വരൻമാരുടെ എണ്ണം കൂടിയ 10 നഗരങ്ങളുടെ പട്ടികയിലും മുംബൈ ഉൾപ്പെട്ടിട്ടുണ്ട്. 28 ശതകോടീശ്വരൻമാർ മുംബൈയിലുണ്ടെന്നു റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തെ ധനിക നഗരങ്ങൾ

1. ന്യൂയോർക്ക് – സമ്പത്ത് മൂന്നു ലക്ഷം കോടി യുഎസ് ഡോളർ
2. ലണ്ടൻ – 2.7 ലക്ഷം കോടി
3. ടോക്കിയോ – 2.5 ലക്ഷം കോടി
4. സാൻഫ്രാൻസിസ്കോ – 2.3 ലക്ഷം കോടി
5. ബെയ്ജിങ് – 2.2 ലക്ഷം കോടി
6. ഷാങ്ഹായ് – രണ്ടു ലക്ഷം കോടി
7. ലൊസാഞ്ചലസ് – 1.4 ലക്ഷം കോടി
8. ഹോങ്കോങ് – 1.3 ലക്ഷം കോടി
9. സിഡ്നി – ഒരു ലക്ഷം കോടി
10. സിംഗപ്പൂർ – ഒരു ലക്ഷം കോടി
11. ഷിക്കാഗോ – 98,800 കോടി
12. മുംബൈ – 95,000 കോടി
13. ടൊറന്റോ – 94,400 കോടി
14. ഫ്രാങ്ക്ഫർട് – 91,200 കോടി
15. പാരിസ് – 86,000 കോടി