Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുര: സിപിഎം സ്ഥാനാർഥിയെ പിൻവലിച്ചു

PTI3_10_2018_000130B ത്രിപുരയിലെ അഗർത്തലയിൽ അക്രമങ്ങളിൽ തകർന്ന പാർട്ടി ഓഫിസുകൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സന്ദർശിച്ചപ്പോൾ.

അഗർത്തല ∙ ത്രിപുരയിൽ സിപിഎം സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് വോട്ടെടുപ്പു മാറ്റിവച്ച ചാരിലാം നിയോജകമണ്ഡലത്തിൽ നാളെ പോളിങ് നടക്കാനിരിക്കേ, പാർട്ടിയുടെ പുതിയ സ്ഥാനാർഥി പലാഷ് ദെബർമയെ സിപിഎം പിൻവലിച്ചു.

മണ്ഡലത്തിൽ അക്രമം തുടരുകയാണെന്നും തങ്ങളുടെ സ്ഥാനാർഥിക്കു മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും സിപിഎം ആരോപിച്ചു. ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമൻ ആണ് ഇവിടത്തെ ബിജെപി സ്ഥാനാർഥി. അർജുൻ ദേബർമ കോൺഗ്രസ് സ്ഥാനാർഥിയും. തിരഞ്ഞെടുപ്പു നടന്ന 59 മണ്ഡലങ്ങളിൽ 43 എണ്ണവും ബിജെപി–ഐപിഎഫ്ടി സഖ്യമാണു നേടിയത്.

related stories