വൈദ്യുതി മോഷണം: മുസ്‌ലിംകളോട് മൃദു സമീപനമെന്ന് ബിജെപി എംഎൽഎ

ലക്നൗ∙ മുസ്‌ലിം വിഭാഗത്തിൽപെട്ടയാളുകൾ നടത്തുന്ന വൈദ്യുതി മോഷണത്തോട് അധികൃതർ മൃദു സമീപനം സ്വീകരിക്കുകയും ഹിന്ദുക്കളെ പീഡിപ്പിക്കുകയും ചെയ്യുകയാണെന്നു യുപിയിലെ ബിജെപി എംഎൽഎ സഞ്ജയ് കുമാർ. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

സഞ്ജയ് കുമാർ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു വൈദ്യുതി മോഷണം സംബന്ധിച്ച റെയ്ഡിന്റെ ജാതി തിരിച്ചുള്ള കണക്ക് അവശ്യപ്പെടുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി. ‘മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ചെല്ലുക. 90% വൈദ്യുതി മോഷണവും നടത്തുന്നത് അവരാണ്. മുസ്‌ലിംകൾക്കെതിരെ എത്ര കേസ് എടുത്തു എന്ന് അറിയിക്കുക. നിങ്ങൾ ഹിന്ദുക്കളെ മാത്രമാണു പീഡിപ്പിക്കുന്നത്’– എംഎൽഎ പറയുന്നു.