മുംബൈയിൽ മഴ: ട്രെയിനുകൾ വൈകിയോടുന്നു

ജലവണ്ടി: മുംബൈയിലെ നാലസൊപാരയിൽ റെയിൽവേ ട്രാക്കിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് സർവീസ് നിർത്തിവച്ച ട്രെയിനിനു സമീപം യാത്രക്കാർ. ചിത്രം: പിടിഐ

മുംബൈ ∙ മഹാരാഷ്ട്രയിൽ മുംബൈയിൽ ഉൾപ്പെടെയുള്ള മേഖലകളിൽ നാലു ദിവസത്തോളം നീണ്ട പേമാരിക്കു ശമനം. പലയിടത്തും മഴയും വെള്ളക്കെട്ടും തുടർന്നെങ്കിലും ശക്തമായില്ല. കേരളത്തിലേക്കുളള ദീർഘദൂര ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. ഇന്നലെ ഉച്ചയ്ക്കു എറണാകുളത്ത് എത്തേണ്ട ഡെറാഡൂൺ കൊച്ചുവേളി പ്രതിവാര സൂപ്പർ ഫാസ്്റ്റ് 23 മണിക്കൂറാണു വൈകിയോടുന്നത്. ഇന്നലെ ഉച്ചയ്ക്കു 12.45ന് എറണാകുളം നോർത്തിൽ എത്തേണ്ട ട്രെയിൻ ഇന്ന് ഉച്ചയ്ക്കു ഒരു മണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിസാമുദ്ദീൻ തിരുവനന്തപുരം വീക്ക്‌ലി എക്സ്പ്രസ് 15 മണിക്കൂറാണു വൈകിയോടുന്നത്.