ആധാർ നമ്പർ സ്വകാര്യ വിവരം

ന്യൂഡൽഹി ∙ പാൻ, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് നമ്പരുകൾ പോലെയുള്ള സ്വകാര്യവിവരങ്ങൾക്കു തുല്യമായി പന്ത്രണ്ടംഗ ആധാർ നമ്പറും പരിഗണിക്കാൻ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) ആലോചിക്കുന്നു. ട്രായ് മേധാവി ആധാർ നമ്പർ ട്വിറ്ററിൽ പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ അടക്കം ആധാർ നമ്പർ പ്രദർശിപ്പിക്കുന്നതിലെ അപകട സാധ്യതകൾക്കെതിരെ ബോധവൽക്കരണം നടത്താനാണ് യുഐഡിഎഐ തീരുമാനം. ആധാർ നമ്പർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടികയും താമസിയാതെ പുറത്തിറക്കും.