എൽ.കെ. അഡ്വാനി നൈതിക സമിതി അധ്യക്ഷൻ

ന്യൂഡൽഹി∙ ലോക്സഭയുടെ നൈതിക സമിതി (എത്തിക്സ് കമ്മിറ്റി) അധ്യക്ഷനായി ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയെ സ്പീക്കർ സുമിത്ര മഹാജൻ വീണ്ടും നിയമിച്ചു. അംഗങ്ങളുടെ പ്രവർത്തനം സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നത് സമിതിയാണ്.

സഭയിൽ അംഗങ്ങൾ പങ്കെടുക്കുന്നതു പരിശോധിക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷനായി സിപിഎമ്മിലെ പി. കരുണാകരനെ വീണ്ടും നിയമിച്ചു.