മമതയുടെ ബിജെപി വിരുദ്ധ സമ്മേളനത്തിലേക്ക് പിണറായിക്കും ക്ഷണം

മമത ബാനർജി, പിണറായി വിജയൻ

കൊൽക്കത്ത ∙ ജനുവരി 19ന് നടത്തുന്ന ബിജെപി വിരുദ്ധ സമ്മേളനത്തിലേക്കു കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ക്ഷണിക്കുമെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി അറിയിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ സിപിഎമ്മുമായി കൈകോർക്കാൻ തയാറാണെന്നും മമത വ്യക്തമാക്കി.

പ്രതിപക്ഷ കക്ഷി നേതാക്കളെയെല്ലാം ക്ഷണിച്ചിട്ടുണ്ടെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല എന്നിവർ സമ്മതം അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.