ത്രിപുരയിൽ സിപിഎം മുഖപത്രം നിരോധിച്ചതിന് ഹൈക്കോടതി സ്റ്റേ; പത്രം ഇന്നു മുതൽ വീണ്ടും

അഗർത്തല ∙ ത്രിപുരയിലെ സിപിഎം മുഖപത്രമായ ‘ഡെയ്‌ലി ദേശർകഥ’ നിരോധിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. പത്രം ഇന്നു മുതൽ വീണ്ടും. 40 വർഷമായി പ്രസിദ്ധപ്പെടുത്തിയിരുന്ന പത്രം ഈ മാസം ഒന്നിനാണ് പൂട്ടാൻ വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേട്ടും കലക്ടറുമായ സന്ദീപ് മഹാത്‌മേ ഉത്തരവിട്ടത്. പത്രത്തിന്റെ മാനേജ്മെന്റിൽ കുഴപ്പങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി.

ഇതിനെതിരെ ഡെയ്‌ലി ദേശർ കഥ ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ബിജെപി സർക്കാരിനുവേണ്ടി നിയമവിരുദ്ധമായ ഉത്തരവിറക്കിയ കലക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് സിപിഎം അറിയിച്ചു.പത്രത്തിനു റജിസ്ട്രേഷൻ പിൻവലിച്ചതിനെതിരെ എഡിറ്റേഴ്സ് ഗിൽ‌ഡ്,പ്രസ്ക്ലബ് ഓഫ് ഇന്ത്യ, പത്രപ്രവർത്തകരുടെ സംഘടനകൾ തുടങ്ങിയവ രംഗത്തുവന്നിരുന്നു.