വണ്ടി ഓടിച്ച് സ്ഥിരം പ്രശ്നം; പയ്യനെ ‘ട്രാഫിക് പൊലീസാക്കി’

ചെന്നൈ∙ ലൈസൻസില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും സ്ഥിരമായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പിടിയിലായ സ്കൂൾ വിദ്യാർഥിക്കു 16 മണിക്കൂർ ട്രാഫിക് നിയന്ത്രിക്കാൻ ശിക്ഷ. 

ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ശിക്ഷ വിധിച്ചത്. വിദ്യാർഥി ഓടിച്ച ബൈക്ക് സ്ത്രീയെ ഇടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. പിന്നീടും ഹെൽമറ്റും ലൈസൻസുമില്ലാതെ വാഹനമോടിച്ചതിനു പിടിയിലായതോടെയാണു നടപടി. 

തെറ്റ് ആവർത്തിക്കില്ലെന്നും മാപ്പുതരണമെന്നുമുള്ള വിദ്യാർഥിയുടെ   ആവശ്യം     പരിഗണിച്ച ജുവനൈൽ     കോടതി   ട്രാഫിക് പൊലീസിന്റെ മേൽനോട്ടത്തിൽ 16     മണിക്കൂർ   ഗതാഗതം   നിയന്ത്രിക്കാൻ ഉത്തരവിടുകയായിരുന്നു. . 

 വിദ്യാർഥി ഗതാഗതം നിയന്ത്രിക്കുന്ന വിഡിയോയും പൊലീസ് പുറത്തുവിട്ടു. ഇതിനിടെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയുടെ വിഡിയോ പ്രചരിപ്പിച്ചതു തെറ്റാണെന്നാരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി.