റിസർവ് ബാങ്ക്: മോദിയെ വിമർശിച്ച് രാഹുൽ

ന്യൂഡൽഹി ∙ റിസർവ് ബാങ്ക് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റിസർവ് ബാങ്ക് ബോർഡ് യോഗം നടന്ന ഇന്നലെ ട്വിറ്ററിലാണു രാഹുൽ സർക്കാരിനെ വിമർശിച്ചത്. ‘മിസ്റ്റർ മോദിയും കൂട്ടാളികളും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും തകർക്കാനുള്ള ശ്രമത്തിലാണ്. പാവകളെ ഉപയോഗിച്ച് റിസർവ് ബാങ്കിനെ തകർക്കാനും അദ്ദേഹം ശ്രമിക്കും. അതു ചെറുക്കാനുള്ള നട്ടെല്ല് ഗവർണർ ഉർജിത് പട്ടേൽ കാട്ടുമെന്നാണു പ്രതീക്ഷ’ – രാഹുൽ കുറിച്ചു.