നീറ്റ്: തമിഴ്നാട്ടിലെ ഗ്രേസ് മാർക്ക് വിധി റദ്ദാക്കി സുപ്രീം കോടതി

ചെന്നൈ ∙ തമിഴിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് 196 ഗ്രേസ് മാർക്ക് നൽകിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഏകപക്ഷീയമായ പരീക്ഷാഫലം പാടില്ലെന്ന ഒഴിവാക്കണമെന്ന പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടതായി സുപ്രീം കോടതി വിലയിരുത്തി. തമിഴിൽ തെറ്റായി പരിഭാഷപ്പെടുത്തിയ ചോദ്യങ്ങൾ പരിഗണിച്ച് 24000 വിദ്യാർഥികൾക്കാണു ഗ്രേസ് മാർക്ക് നൽകാൻ മൂന്നു മാസം മുൻപു ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീംകോടതി ഇതു നേരത്തെ സ്റ്റേ ചെയ്തിരുന്നു.