Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനിമം മാർക്ക് വ്യവസ്ഥയില്ല: ചില വിഷയങ്ങളിൽ പൂജ്യം നേടിയവരും എംബിബിഎസ് പ്രവേശനം നേടി

neet-exam-2018-results

ന്യൂഡൽഹി∙ കഴിഞ്ഞ വർഷം നടത്തിയ നീറ്റ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഒറ്റയക്കത്തിൽ മാർക്ക് നേടിയ നാനൂറോളം വിദ്യാർഥികളും പൂജ്യം മാർക്കോ നെഗറ്റീവ് മാർക്കോ നേടിയ 110 പേരും സ്വാശ്രയ കോളജുകളിൽ എംബിബിഎസ് പ്രവേശനം നേടിയതായി റിപ്പോർട്ട്.

മാർക്കിനു പ്രധാന്യമില്ലെന്ന മട്ടിൽ പ്രവേശനം നടത്തിയത് നീറ്റ് പരീക്ഷയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുകയാണ്. പ്രവേശനം നേടിയ 1990 വിദ്യാർഥികളിൽ 530 പേർക്ക് ഒറ്റയക്കമോ, പൂജ്യമോ, നെഗറ്റീവ് മാർക്കോ ആണ് ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ചിരിക്കുന്നത്. രണ്ടു വിഷയത്തിനും പൂജ്യം മാർക്ക് നേടിയവരുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി നിശ്ചിത മാർക്ക് നേടണമെന്നല്ലാതെ, ഓരോ വിഷയത്തിനും മിനിമം മാർക്ക് നേടണമെന്നു നീറ്റിൽ വ്യവസ്ഥയില്ല.

അതുകൊണ്ടുതന്നെ യോഗ്യതാപരീക്ഷ കടന്നുകൂടിയ ആർക്കും പ്രവേശനത്തിന് അർഹതയുണ്ട്. ഉയർന്ന ഫീസ് നൽകാൻ ശേഷിയുള്ളവർ സ്വയംഭരണാധികാരമുള്ള മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്നത് പ്രതിവർഷം 25 ലക്ഷം രൂപവരെ ഫീസ് നൽകിയാണ്.