ഭിന്നിപ്പിക്കുന്നവരുടെ കെണിയിൽ പെടരുത്: ശശികല

ചെന്നൈ ∙ വ്യാജ പ്രചാരണങ്ങളിലൂടെ പാർട്ടി പിളർത്താൻ ശ്രമിക്കുന്നവരുടെ കെണിയിൽ‌പ്പെടരുതെന്ന് അണികൾക്ക് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ മുന്നറിയിപ്പ്.

പാർട്ടി ജില്ലാ നേതാക്കന്മാരുമായി തുടരുന്ന കൂടിക്കാഴ്ചക്കിടെയാണു പാ‍ർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒന്നിച്ചുനിന്നു പ്രതിരോധിക്കുന്നതിനുള്ള ആഹ്വാനം.
ജയലളിതയുടെ യഥാർഥ പിൻഗാമി താനാണെന്ന് അവകാശപ്പെടുന്ന സഹോദര പുത്രി ദീപ പുതിയ പാർട്ടിയുണ്ടാക്കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇവർക്കു പിന്തുണ പ്രഖ്യാപിച്ചു കുറേ പ്രവർത്തകരും രംഗത്തെത്തിയ പശ്ചാത്തലത്തിലാണു ശശികലയുടെ മുന്നറിയിപ്പ്.