ശശികല ജയിലിൽ ആത്മകഥാരചനയിൽ

ബെംഗളൂരു∙ അനധികൃത സ്വത്തു കേസിൽ തടവു ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല പാരപ്പന അഗ്രഹാര ജയിലിൽ ആത്മകഥാ രചനയിൽ.

കേസിലെ കൂട്ടുപ്രതിയും സഹോദര ഭാര്യയുമായ ജെ.ഇളവരശിയും ശശികലയെ സഹായിക്കുന്നുണ്ട്. പുസ്തകമാക്കാനായി പ്രഫഷനൽ എഴുത്തുകാരെ ഏൽപ്പിക്കാനാണു തീരുമാനം.