ലോ അക്കാദമി: സിപിഎം നിലപാടിൽ സംശയമെന്നു സുധീരൻ

കോട്ടയം ∙ ലോ അക്കാദമിയുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇരട്ടത്താപ്പെന്നു സംശയം തോന്നിപ്പോകുന്ന നിലപാടാണു സിപിഎമ്മിന്റേതെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. സിൻഡിക്കറ്റ് ഉപസമിതി നടത്തിയ പരിശോധനപ്രകാരം അക്കാദമിയിൽ കണ്ടെത്തിയ ക്രമക്കേട്, വനിതകൾക്കെതിരെയുള്ള നിലപാടുകൾ എന്നിവയിൽ സിൻഡിക്കറ്റ് നടപടിയെടുക്കണം.

സിൻഡിക്കറ്റ് രാഷ്ട്രീയ സ്വാധീനത്തിനു വിധേയരായിട്ടുണ്ടോ എന്നു സംശയമുണ്ട്. വിദ്യാർഥികൾ സമരം ചെയ്യുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്. കെപിസിസി എക്സിക്യൂട്ടീവ് യോഗം സമരത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാദമിയുടെ അഫിലിയേഷൻ റദ്ദ് ചെയ്യണം അല്ലെങ്കിൽ സസ്പെൻഡ് ചെയ്യണം.

ഭവത്തിൽ അക്കാദമിക്കെതിരെ കേസ‌െടുക്കണമെന്ന വിഎസിന്റെ അഭിപ്രായം അംഗീകരിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.