വിഎസ് 10ന് അബുദാബിയിൽ

തിരുവനന്തപുരം∙ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ 10നു രാവിലെ അബുദാബിയിലേക്കു പോകും. വൈകിട്ടു പ്രവാസി ഭാരതി റേഡിയോ വാർഷികത്തിൽ പങ്കെടുക്കും. 11നു വൈകിട്ടു മടങ്ങിയെത്തും. മകൻ അരുൺ കുമാർ അനുഗമിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നാളെ ദുബായിലേക്കു പോകും.

അവിടെ ഇന്നവേറ്റിവ് മീഡിയ ഗ്രൂപ്പിന്റെ ആദരിക്കൽ ചടങ്ങിലും ഡയറക്ടറി പ്രകാശനത്തിലും പങ്കെടുക്കും. 11നു രാവിലെ മടങ്ങിയെത്തും.