ലോഡ് ഷെഡിങ് ഏർപ്പെടുത്തി

തിരുവനന്തപുരം∙ കേന്ദ്ര വൈദ്യുതി ലഭ്യതയിൽ കുറവു വന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നലെ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വന്നു. ഇന്നു സ്ഥിതി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഷോലാപ്പൂർ - ഔറംഗബാദ് 765 കെവി ലൈൻ തകരാറിലായതും ആന്ധ്രയിലെ ഗജു‌വാക്ക 400 കെവി സബ്സ്റ്റേഷനിൽ ഉണ്ടായ തകരാറും കൽക്കരി ലഭ്യതയിലെ കറവും മൂലമാണു കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞത്.

ആകെ 450 മെഗാവാട്ട് വൈദ്യുതിയുടെ കുറവു കേരള ഗ്രിഡിൽ ഉണ്ടായി. തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈകിട്ട് 6.30 മുതൽ രാത്രി 9.30 വരെ അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.