വിവാഹ വിവാദം: കേസെടുക്കണമെന്നു വനിതാ കമ്മിഷൻ

തൃശൂർ∙ ഗുരുവായൂരിൽ വിവാഹിതയായ ഉടൻ വരനു താലിമാല തിരിച്ചു നൽകിയ സംഭവത്തിൽ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കാൻ കേരള വനിത കമ്മിഷൻ ചെയർപഴ്സൻ എം.സി. ജോസഫൈൻ പൊലീസിനു നിർദേശം നൽകി.

യുവതിയുടെ വീട് ഇന്നു കമ്മിഷൻ സന്ദർശിക്കും. യുവതിയുടെ ചിത്രങ്ങളോടൊപ്പം സമൂഹമാധ്യമങ്ങളിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണിത്.