Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.സി. ജോർജിന്റെ വിരട്ടൽ ഇവിടെ വേണ്ടെന്ന് വനിതാ കമ്മിഷൻ

MC-Josephine എം.സി.ജോസഫൈൻ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പി.സി.ജോർജ് എംഎൽഎയുടെ വിരട്ടൽ വനിതാ കമ്മിഷനോടു വേണ്ടെന്നു അധ്യക്ഷ എം.സി.ജോസഫൈൻ. അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ സ്വമേധയാ കേസെടുത്തതിനെ വിമർശിച്ചു വനിതാ കമ്മിഷനെതിരെ ജോർജ് നടത്തിയ പ്രസ്താവന സ്വന്തം പദവി മറന്നുള്ളതാണ്. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ കാൽനൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിനു സ്ത്രീകൾക്കു നീതി ലഭ്യമാക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കില്ല. ജോർജിന്റെ സൗകര്യംകൂടി പരിഗണിച്ചുതന്നെ അദ്ദേഹത്തിന്റെ വിശദീകരണം കേൾക്കുമെന്നും ജോസഫൈൻ പറഞ്ഞു.