Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീയുടെ സഹോദരി മൊഴി നൽകും

കാലടി (കൊച്ചി) ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ പി.സി.ജോർജ് എംഎൽഎയുടെ പരാമർശത്തിനെതിരെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി നാളെ നിയമസഭാ സ്പീക്കർക്കു മുന്നിൽ മൊഴി നൽകും.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെക്കുറിച്ച് അപമാനകരമായ രീതിയിൽ പി.സി.ജോർജ് എംഎൽഎ സംസാരിച്ചുവെന്നു കുറ്റപ്പെടുത്തി കന്യാസ്ത്രീയുടെ കാലടിയിൽ താമസിക്കുന്ന സഹോദരി നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു പരാതി നൽകിയിരുന്നു. ഇതുപ്രകാരമാണ് ഇവരുടെ മൊഴി കേൾക്കാൻ ‍സ്പീക്കർ വിളിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിൽ സ്പീക്കറുടെ ചേംബറിലായിരിക്കും മൊഴി നൽകുക.