Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുനിസിപ്പൽ പ്രദേശങ്ങളിലെ പാതയോര മദ്യശാലകൾ തുറക്കും

bar

തിരുവനന്തപുരം ∙ ദേശീയ, സംസ്ഥാന പാതകൾ കടന്നുപോകുന്ന കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ മദ്യശാലകൾ തുറക്കും. ഇക്കാര്യം ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വന്നുവെങ്കിലും പാതകളുടെ പട്ടിക മരാമത്തുവകുപ്പ് കൈമാറാത്തതിനാൽ മാറ്റിവച്ചു.

ചീഫ് സെക്രട്ടറി നളിനി നെറ്റോ നൽകിയ റിപ്പോർട്ട് അനുസരിച്ചു സംസ്ഥാന പാത കടന്നുപോകുന്ന കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ മദ്യശാലകൾ തുറക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകാം. ഈ രീതിയിൽ ദേശീയപാതകളിലും ഇളവുവേണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നുമാണു റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കർണാടക സ്വീകരിച്ച നയം കേരളത്തിന്റെ കാര്യത്തിൽ മാതൃകയാക്കാമെന്നാണു ചീഫ് സെക്രട്ടറിയുടെ നിലപാട്.