പെരുന്തേനരുവി ജലവൈദ്യുത പദ്ധതി സമർപ്പണം ഇന്ന്

റാന്നി ∙ പെരുന്തേനരുവി ജലവൈദ്യുതപദ്ധതി ഇന്ന് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രത്തിനു സമർപ്പിക്കും. പെരുന്തേനരുവി പവർഹൗസ് പരിസരത്തു നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. പമ്പാനദിയിലെ ആദ്യ ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. ആറ് മെഗാവാട്ടാണ് ശേഷി. വർഷത്തിൽ എട്ടു മാസം വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.