Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീർ ഇനി വറ്റരുത്; തുടങ്ങാം തുലാമഴക്കൊയ്ത്ത്

palathulli-logo

ഇതു തുലാവർഷക്കാലം. നീർ വറ്റിക്കും വേനലിനെ ജലസമ്പന്നതയോടെ മറികടക്കാൻ ഒരുങ്ങേണ്ട നാളുകൾ. ജലസുരക്ഷയുടെ കാവലേൽക്കാൻ, കരുതിവയ്പിന്റെ പാഠം പകരാൻ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പലതുള്ളിയും നബാർഡും ക്ഷണിക്കുന്നു.

വരുന്ന മൂന്നുമാസം ജലനിക്ഷേപ നാളുകളാക്കി മാറ്റാനുള്ള കർമപദ്ധതികൾക്കു രൂപംനൽകുകയും ജനപിന്തുണയോടെ നടപ്പാക്കുകയുമാണു വേണ്ടത്. ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളെ ആദരിക്കും. സംസ്ഥാനതലത്തിൽ ഒന്നാമതെത്തുന്ന ഗ്രാമപഞ്ചായത്തിനും നഗരസഭ, കോർപറേഷൻ വിഭാഗത്തിൽ ഒന്നിനും ഒരുലക്ഷം രൂപ വീതവും ഫലകവും പ്രശസ്തിപത്രവുമാണു സമ്മാനം. ജില്ലാതലത്തിലുമുണ്ട് അംഗീകാര മുദ്രകൾ.

തദ്ദേശസ്ഥാപനങ്ങൾ ചെയ്യേണ്ടത്

ഈ തുലാവർഷക്കാലത്തു മഴവെള്ളം കരുതിവയ്ക്കാനും ജലസംരക്ഷണത്തിനുമുള്ള പദ്ധതികൾക്കു രൂപം നൽകാം. പദ്ധതി രൂപീകരണത്തെക്കുറിച്ചുള്ള ആലോചനകൾക്കു ജില്ലാതലത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികൾക്കായി മനോരമ ശിൽപശാല സംഘടിപ്പിക്കും. സന്നദ്ധസംഘടനകളുടെയും കുടുംബശ്രീയുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പദ്ധതികൾ നടപ്പാക്കാം. ഫെബ്രുവരി ആദ്യവാരം പ്രവർത്തന റിപ്പോർട്ട് മനോരമയ്ക്ക് അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽ വിധിനിർണയ സമിതി സന്ദർശനം നടത്തും. ജില്ലാതലത്തിൽ ഒന്നാമതെത്തുന്ന സ്ഥാപനങ്ങളെ ഉൾപ്പെടുത്തി മാർച്ച് 22 ജലദിനത്തിൽ അവാർഡ് ചടങ്ങ്.

റജിസ്ട്രേഷന്

തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജലസുരക്ഷാ പദ്ധതികളുടെ ലഘുവിവരണവും ഫോൺ നമ്പറും മനോരമയെ അറിയിക്കുക. വിവരങ്ങൾക്ക്: 94474 56474.