അതിരപ്പിള്ളി പദ്ധതി: തൊടാൻ പറ്റാത്ത സാഹചര്യമെന്നു മന്ത്രി മണി

ബാലുശേരി∙ അതിരപ്പിള്ളി ജല വൈദ്യുതപദ്ധതി നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെങ്കിലും തൊടാൻ പറ്റാത്ത സാഹചര്യമാണെന്ന് മന്ത്രി എം.എം.മണി. കിനാലൂർ 110 കെവി സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതി വേണമെന്ന കാര്യത്തിൽ തനിക്ക് സംശയമൊന്നുമില്ല.   

സിപിഐ നേതാവ് ബിനോയ് വിശ്വത്തിൽ നിന്ന് തനിക്ക് ഒന്നും പഠിക്കാനില്ലെന്ന്  ഉദ്ഘാടനശേഷം മന്ത്രി പറഞ്ഞു.  മന്ത്രി എം.എം.മണിയെ സിപിഎം പരിസ്ഥിതിയെക്കുറിച്ചുള്ള മാർക്സിസ്റ്റ് നിലപാട് പഠിപ്പിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.