കൊട്ടാക്കമ്പൂർ അന്വേഷണം: ഒരു മാസം കൂടി സമയം വേണമെന്നു സർക്കാർ

കൊച്ചി ∙ ജോയ്സ് ജോർജ് എംപിക്കെതിരെ ആരോപണമുയർന്ന കൊട്ടാക്കമ്പൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം കൂടി വേണമെന്നു സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

അന്തിമ റിപ്പോർട്ട് സമർപ്പണം തടയണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അതിനു മുതിരാതെ ജനുവരി 10–ലേക്കു കേസ് വച്ചു.   സിബിഐ അന്വേഷണ ഹർജിയാണു കോടതി പരിഗണിക്കുന്നത്. കേസന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും കുറച്ചു രേഖകൾ കൂടി പരിശോധിക്കണമെന്നും പൊലീസ് അറിയിച്ചു.