Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവ്യജ്യോതി പ്രയാണത്തിന് ആവേശോജ്വല സമാപനം

divya-jyoti-prayanam ശിവഗിരി മഹാസമാധി പ്രതിഷ്ഠാ കനകജൂബിലി ആഘോഷ ദിവ്യജ്യോതി പ്രയാണ സമാപനസമ്മേളനത്തിൽ ഭദ്രദീപം കൊളുത്തുന്ന മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ. സ്വാമി സാന്ദ്രാനന്ദ, വെള്ളാപ്പള്ളി നടേശൻ, സ്വാമി സച്ചിതാനന്ദ, സ്വാമി വിശുദ്ധാനന്ദ, അജി എസ്.ആർ.എം, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സമീപം

വർക്കല∙ ശിവഗിരി മഹാസമാധി ഗുരുപ്രതിമ പ്രതിഷ്ഠ കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നയിച്ച ദിവ്യജ്യോതി പ്രയാണത്തിന് ആവേശോജ്വല സമാപനം. പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനം മഠത്തിന്റെയും എസ്‍എൻഡിപിയുടെയും ഐക്യകാഹളവുമായി മാറി. ആത്മീയ അടിത്തറയിൽ നിന്നുകൊണ്ടു സമുദായം ശക്തി പ്രാപിക്കണമെന്നും ഇതിലൂടെ സാമൂഹികനീതി നേടണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

യോഗവും മഠവും ഒരേ മനസ്സോടെ സഞ്ചരിക്കണമെന്ന അഭിലാഷമാണ് സഫലീകരിച്ചതെന്നും കൂട്ടായ്മക്കെതിരെ ഉയരുന്ന വെല്ലുവിളികൾ നേരിടാൻ ജാഗ്രത പാലിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഗുരുവിനെ അറിയുകയും ഗുരുവിലൂടെ സഞ്ചരിക്കുകയും ചെയ്തു ജീവിതമാകുന്ന വെളിച്ചത്തിലേക്കുള്ള പ്രയാണം തുടരണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ആവശ്യപ്പെട്ടു.  

സ്വാമി പ്രകാശാനന്ദ, മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിതാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി വിദ്യാനന്ദ, സി.വിഷ്ണുഭക്തൻ, അമ്പലത്തറ എം.കെ രാജൻ, ഡി.പ്രേംരാജ്, വേണു കാരണവർ, അജി എസ്ആർഎം, സുപ്രിയ സുരേന്ദ്രൻ, ചൂഴാൽ ജി.നിർമലൻ തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ 12നു ശിവഗിരിയിൽ നിന്നും യാത്ര തിരിച്ച ദിവ്യജ്യോതിപ്രയാണം എല്ലാ ജില്ലകളിലെയും പര്യടനം പൂർത്തിയാക്കിയാണ് ഇന്നലെ ശിവഗിരിയിലെത്തിയത്.