സോളർ കമ്മിഷൻ റിപ്പോർട്ട്: തിരുവഞ്ചൂരിന്റെ ഹർജി ഫയലിൽ

കൊച്ചി ∙ സോളർ കമ്മിഷൻ റിപ്പോർട്ടിലെ പ്രതികൂല പരാമർശങ്ങൾ നീക്കാൻ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ ഹർജി ഹൈക്കോടതി ബന്ധപ്പെട്ട ഹർജിക്കൊപ്പം പരിഗണിക്കാൻ മാറ്റി. പരിഗണനാ വിഷയങ്ങൾ മറികടന്നുള്ള റിപ്പോർട്ടിലെ ഭാഗം അസാധുവാക്കണമെന്നും ഏകപക്ഷീയ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചാണു നടപടി. സമാനാവശ്യമുന്നയിച്ച് ഉമ്മൻ ചാണ്ടി നേരത്തേ ഹർജി നൽകിയിരുന്നു.