ഷുഹൈബ് വധം: കേസ് ഇല്ലാതാക്കിയാൽ ജനരോഷം നേരിടേണ്ടി വരുമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം∙ ഷുഹൈബ് വധക്കേസിൽ ബലിയാടുകളെ പ്രതികളാക്കി കേസ് ഇല്ലാതാക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ ജനരോഷം നേരിടേണ്ടിവരുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇപ്പോൾ പിടിയിലായവർ യഥാർഥ പ്രതികളല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരൂഹമായ മൗനം ജനങ്ങളെ മുൾമുനയിലാക്കിയിരിക്കുന്നു. കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് അറിയാവുന്നതുകൊണ്ടാണോ ഈ മൗനമെന്നു വ്യക്തമാക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.