സോളർ കമ്മിഷനിൽ തന്റെ പേര് ആരും പറഞ്ഞിട്ടില്ല: തിരുവഞ്ചൂർ

കാഞ്ഞിരപ്പള്ളി ∙ സോളർ കേസിൽ ശിവരാജൻ കമ്മിഷനു മുൻപാകെ തന്റെ പേര് ആരും പറഞ്ഞിട്ടില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പിന്നെയെങ്ങനെ തന്റെ പേര് ശിവരാജൻ കണ്ടെത്തി. ഇതു കോടതി നോക്കട്ടെയെന്നും തിരുവഞ്ചൂർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. തന്റെ പേര് സോളർ കമ്മിഷൻ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.