Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി വിജയം കേരളത്തിലും ചലനമുണ്ടാക്കും: കേന്ദ്രമന്ത്രി

ravisankar-prasad

ന്യൂഡൽഹി ∙ ക്രിസ്ത്യൻ ജനസംഖ്യ നിർണായകമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം കേരളത്തിലും പ്രതിഫലിക്കുമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ ഗോവയിൽ ബിജെപി മൂന്നാം തവണയാണ് അധികാരത്തിലെത്തിയത്.

ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ഉൾപ്പെടെ ഡൽഹിയിലെ ഇടതുപക്ഷ ബുദ്ധിജീവികൾ ത്രിപുരയിലെ ജനവിധിയെക്കുറിച്ചു മൗനം പൂണ്ടിരിക്കുകയാണെന്നു രവിശങ്കർ പ്രസാദ് പരിഹസിച്ചു. ഇടതുപക്ഷത്തിനു ശക്തിയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്കു വിജയിക്കാനാകില്ലെന്ന അവകാശവാദം പൊളിഞ്ഞതായും അദ്ദേഹം പറഞ്ഞു.