പിന്തുണതേടി കോൺഗ്രസുകാർ വരേണ്ട: വെള്ളാപ്പള്ളി

കണിച്ചുകുളങ്ങര (ആലപ്പുഴ) ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പിന്തുണതേടി ഒരു കോൺഗ്രസുകാരനും വരേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ വീടിനുചുറ്റും വി.എം.സുധീരൻ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇപ്പോഴും നിലനിൽക്കുകയാണ്. ബിഡിജെഎസിനുണ്ടായ പരുക്കുകൾ പരിഹരിക്കാൻ ബിജെപിക്ക് ഇനിയും സമയമുണ്ട്. വി.മുരളീധരന്റെ അപക്വമായ നിലപാടുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയ്ക്കു തടസ്സമാകുമെന്നും വെള്ളാപ്പള്ളി നടേശൻ ‘മനോരമ ന്യൂസി’നോടു പറഞ്ഞു. എങ്കിലും മുരളീധരനോടു വിദ്വേഷമില്ലെന്നും അദ്ദേഹം പറഞ്ഞു.