പത്മ അവാർഡുകൾ സമ്മാനിച്ചു

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി.പരമേശ്വരൻ പത്മവിഭൂഷൺ പുരസ്കാരവും നാട്ടുചികിൽസയുടെ പ്രചാരകയായ ലക്ഷ്മിക്കുട്ടി പത്മശ്രീ പുരസ്കാരവും ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത പത്മഭൂഷൺ പുരസ്കാരവും രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങുന്നു.

ന്യൂഡൽഹി ∙ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും പ്രമുഖ ബൗദ്ധികാചാര്യനുമായ പി.പരമേശ്വരൻ പത്മവിഭൂഷൺ ബഹുമതിയും ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണും നാട്ടുചികിത്സാ വിദഗ്ധ ലക്ഷ്മിക്കുട്ടിയമ്മ പത്മ​ശീയും രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ പത്മ പുരസ്കാരം നേടിയ 85 പേർക്ക് അവാർഡ് സമ്മാനിച്ചു. 

സംഗീത സംവിധായകൻ ഇളയരാജ, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി തുടങ്ങിയവരും അവാർഡ് ഏറ്റുവാങ്ങി. പുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ രണ്ടിനു നടക്കും.