അട്ടപ്പാടിയിൽ മൂന്നു പോഷക കേന്ദ്രം തുറന്നു

ന്യൂഡൽഹി∙ പാലക്കാട് അട്ടപ്പാടിയിൽ മൂന്നു പോഷക പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നു വനിതാ–ശിശു വികസനമന്ത്രി മേനക ഗാന്ധി ലോക്സഭയിൽ പി.കെ.ശ്രീമതിക്കു മറുപടി നൽകി. പന്ത്രണ്ട്, എട്ട്, ആറ് എന്നിങ്ങനെ കിടക്കകളുള്ളതാണു കേന്ദ്രങ്ങൾ. രാജ്യത്താകെ ആരംഭിച്ച 1151 പോഷക പുനരധിവാസ കേന്ദ്രങ്ങളിൽ 26 എണ്ണം കേരളത്തിലാണെന്നും മന്ത്രി അറിയിച്ചു.