ഭൂമി തിട്ടപ്പെടുത്തൽ: വാട്ടർ വേൾഡ് ടൂറിസം കമ്പനി വീണ്ടും അപേക്ഷ നൽകണം

കൊച്ചി ∙ കുട്ടനാട്ടിലെ ഭൂമി അളന്ന് അതിർത്തി തിട്ടപ്പെടുത്താൻ വാട്ടർ വേൾഡ് ടൂറിസം കമ്പനി പുതിയ ഫോമിൽ അപേക്ഷ നൽകണമെന്നും രണ്ടു മാസത്തിനകം അധികൃതർ അപേക്ഷയിൽ നടപടി അന്തിമമാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മാർത്താണ്ഡം കായൽ കയ്യേറ്റമാരോപിക്കപ്പെടുന്ന സാഹചര്യത്തിൽ മഴക്കാലത്തിനു മുൻപ് ഭൂമി അളന്നു തിട്ടപ്പെടുത്തി അതിർത്തി നിർണയിച്ചു തരണമെന്ന് ആവശ്യപ്പെട്ടു കമ്പനി നൽകിയ ഹർജിയിലാണു നിർദേശം. തെറ്റായ ഫോമിലാണ് അപേക്ഷ നൽകിയതെന്നു സർക്കാർ ആരോപിച്ചു.