ഇന്നു രാത്രി വരെ വൻ തിരമാലകൾക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം∙ കേരള തീരത്ത് ഇന്നു രാത്രി വരെ വൻതിരമാലകൾക്കും കാറ്റിനും സാധ്യത. തിരമാലകൾ അഞ്ച് മുതൽ ഏ​ഴ് അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.

വടക്കുപടിഞ്ഞാറൻ ദിശയിലേക്കു മണിക്കൂറിൽ 35–45 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാം. കടലിനോടു ചേർന്നുകിടക്കുന്ന വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റണമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. നങ്കൂരമിട്ടിരിക്കുന്ന വള്ളങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ ന്യായമായ അകലം പാലിക്കണം. തീരദേശത്തു സന്ദർശകർക്കും നിയന്ത്രണമുണ്ട്.