മനുഷ്യാവകാശ കമ്മിഷന് എതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയം: കുമ്മനം

ചെങ്ങന്നൂർ ∙ മനുഷ്യാവകാശ കമ്മിഷന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന അപലപനീയമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച മനുഷ്യാവകാശ കമ്മിഷന്റെ വിലയിരുത്തലുകൾ അന്വേഷണം പുരോഗമിക്കുംതോറും സത്യമായി വരികയാണ്.

സംസ്ഥാനത്തു കസ്റ്റഡിമരണങ്ങളും,കൊലപാതകങ്ങളും, ബലാത്സംഗങ്ങളും നാൾക്കുനാൾ വർധിച്ചുവരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു വിദേശ വനിത ലിഗയുടെ മരണം. അവരുടെ ബന്ധുക്കളെകാണാൻ പോലും മുഖ്യമന്ത്രി തയാറാകാഞ്ഞതു ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നു കുമ്മനം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ചു ധവളപത്രം ഇറക്കാൻ സർക്കാർ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു .