എടപ്പാൾ പീഡനം: പൊലീസിന് ‌ നാണക്കേടെന്നു സ്പീക്കർ

കൊച്ചി ∙ എടപ്പാളിലെ തിയറ്ററിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതു സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വിഷയം കൈകാര്യം ചെയ്തതിൽ ചങ്ങരംകുളം പൊലീസിനു വീഴ്ച പറ്റി. വിശ്വസനീയമായ തെളിവുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ല. അവിശ്വസനീയമായ നിരുത്തരവാദിത്തമാണു പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.

50 മിനിറ്റ് വിഡിയോ ദൃശ്യം വിശ്വസനീയമായ തെളിവാണ്. കേസെടുക്കാൻ വൈകിയതി‌നു ചങ്ങരംകുളങ്ങര എസ്ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയെന്നും സ്പീക്കർ‌ പറഞ്ഞു.