പാത്രിയർക്കീസ് ബാവാ നാളെ മഞ്ഞനിക്കര ദയറായിൽ

പത്തനംതിട്ട ∙ യാക്കോബായ സഭയുടെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നാളെ 12.30നു മഞ്ഞനിക്കര ദയറായിൽ എത്തും. ദയറായുടെ കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ദയറായുടെ ചാപ്പലിൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ കബറിങ്കൽ ധൂപ പ്രാർഥന നടത്തും.