ചെങ്ങന്നൂർ: കേരള കോൺ. (എം) തീരുമാനം എൽഡിഎഫ് ജയത്തെ ബാധിക്കില്ലെന്നു കോടിയേരി

കൊട്ടാരക്കര∙ യുഡിഎഫിനു പിന്തുണ നൽകാനുള്ള കേരള കോൺഗ്രസ് (എം) തീരുമാനം ചെങ്ങന്നൂരിലെ എൽഡിഎഫിന്റെ ജയത്തെ ബാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

മാണി ഉൾപ്പെട്ട യുഡിഎഫിനെ തോൽപ്പിച്ചാണ് കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിച്ചത്. മാണിയുടെ തീരുമാനം പുതുമയുള്ളതല്ല. 1981നു ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും കെ.എം. മാണി യുഡിഎഫ് പക്ഷത്തായിരുന്നു.

ചെങ്ങന്നൂരിൽ കേരള കോൺഗ്രസുകാരുടെ വോട്ടുകൾ എൽഡിഎഫിനാകും. ആർഎസ്എസ്, ബിജെപി വിരുദ്ധ വോട്ടുകൾ മുഴുവനും എൽഡിഎഫിനു ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.