പനി ബാധിച്ച് വിദ്യാർഥി മരിച്ചു

ശരത്

എടവണ്ണപ്പാറ (മലപ്പുറം) ∙ പനി ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. വാഴക്കാട് വെട്ടത്തൂർ തെക്കേടത്തു കോവിലകത്ത് ദാസന്റെ മകൻ ശരത്താണു (17) മരിച്ചത്.

ഡെങ്കിപ്പനി ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അമ്മയ്ക്കു കൂട്ടിരുന്നതു ശരത്താണ്. അമ്മ ഇപ്പോഴും ചികിൽസയിലാണ്. വാഴക്കാട് കാരുണ്യഭവൻ പബ്ലിക് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് ശരത്. മൃതദേഹം കോഴിക്കോട് മാവൂർ റോഡു ശ്മശാനത്തിൽ സംസ്കരിക്കും. അമ്മ: ഉഷാദേവി. സഹോദരി: ശരണ്യ.