തോറ്റത് ബിജെപി: വെള്ളാപ്പള്ളി

ചേർത്തല ∙ എൽഡിഎഫ് വിജയിച്ചെങ്കിലും തോറ്റത് ബിജെപിയാണെന്നും ബിഡിജെഎസിനെ അവഗണിച്ചതിന്റെ ശിക്ഷ അനുഭവത്തിലൂടെ പഠിച്ചെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ തവണത്തേക്കാൾ എൽഡിഎഫിനും യുഡിഎഫിനും വോട്ടുകൾ ലഭിച്ചപ്പോൾ പഴയതിലും കുറയുക മാത്രമല്ല പുതിയ വോട്ടർമാരുടെ വോട്ടും ബിജെപിക്കു നേടാനായില്ല.

ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് ലഭിച്ചതു വികസനമെന്ന മുദ്രാവാക്യത്തിലൂന്നിയ മതനിരപേക്ഷ വോട്ടുകളാണ്. പിണറായി ഭരിക്കുമ്പോൾ സജി ജയിക്കണമെന്നു നാട്ടുകാർക്ക് അറിയാം. എസ്എൻഡിപി ചെങ്ങന്നൂർ യൂണിയൻ നേതൃത്വവും പ്രദേശത്തെ ജനങ്ങളുടെ വികാരങ്ങൾ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സജിയുടെ വിജയം പ്രതീക്ഷിച്ചിരുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.