ശ്രീജിത്തിന്റെ മരണം: പിണറായി വാക്കുതെറ്റിച്ചെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി ∙ വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വാക്കു പാലിച്ചില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുൻ നിലപാടിൽ നിന്നു മുഖ്യമന്ത്രി പിന്നോട്ടുപോകുകയാണെന്നു നിയമോപദേശത്തിൽ വ്യക്തമാണ്.

നിയമോപദേശം അംഗീകരിച്ചാൽ ഇക്കാര്യത്തിൽ ജനങ്ങൾക്കു നൽകിയ ഉറപ്പു മുഖ്യമന്ത്രി ലംഘിച്ചു. കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാണ്. രാഷ്ട്രീയ ഇടപെടൽ മറയ്ക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. ഇതു പുറത്തുകൊണ്ടുവരാതിരിക്കാനാണ് എസ്പി എ.വി. ജോർജിനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയുള്ള നിയമോപദേശം. സത്യം പുറത്തുവരുമെന്ന് ഉമ്മൻ ചാണ്ടി കൊച്ചിയിൽ പറഞ്ഞു.