രക്ഷാപ്രവർത്തനത്തിനു സന്നദ്ധസേന രൂപീകരിക്കും

തിരുവനന്തപുരം∙ ദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സിവിൽ വൊളന്റിയർ സേനയ്ക്കു ഫയർഫോഴ്സ് രൂപംനൽകുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ടു നിയമസഭയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. താമരശേരി ഉരുൾപൊട്ടലിൽ നാട്ടുകാരാണ് ഏറ്റവും മികച്ച സേവനം കാഴ്ചവച്ചത്.

എന്നാൽ, ഇവർക്കു പരിശീലനമൊന്നുമില്ല. ഏത് അപകടരംഗത്തും ഓടിയെത്തുന്ന ജനങ്ങളുണ്ട്. അവരിൽ കുറച്ചുപേർക്ക് ഇത്തരം കാര്യങ്ങളിൽ പരിശീലനം കൂടി നൽകിയാൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും. ഈ ദൗത്യമാണ് അഗ്നിശമനസേന ഏറ്റെടുക്കുന്നതെന്നു മുഖ്യമന്ത്രി അറിയിച്ചു.