മഴക്കെടുതി: മരിച്ചത് 60 പേർ, ജാഗ്രതാനിർദേശം

തിരുവനന്തപുരം∙ മഴക്കെടുതിയിൽ കേരളത്തിൽ മരണം 60 ആയി. ആറുപേരെ കാണാതായി. 19 പേർക്ക് പരുക്കേറ്റു. 256 വീടുകൾ പൂർണമായും 7140 വീടുകൾ ഭാഗികമായും തകർന്നു. ഇതുവരെ 90 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ആലപ്പുഴ, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി 62 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.

3540 കുടുംബങ്ങൾ ക്യാംപുകളിലുണ്ട്. 7703 ഹെക്ടർ കൃഷി നശിച്ചു. ശക്തി കുറഞ്ഞെങ്കിലും 23 വരെ വ്യാപകമായി മഴ പെയ്യുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തൽ. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകും. മൽസ്യത്തൊഴിലാളികൾ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.