കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും 25, 26 തീയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. കടലിൽ ശക്തമായ കാറ്റിനും 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ട്. 

മൽസ്യത്തൊഴിലാളികൾ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പുനൽകി.