ഇന്നും നാളെയും വ്യാപകമഴ തുടരും

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും 24, 25 തീയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം.

കടലിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശത്ത് 3.3 മീറ്റർ വരെ തിരമാലകൾ ഉയരാനിടയുണ്ട്. മൽസ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മൽസ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

ഇതുവരെ 591 മില്ലിമീറ്റർ മഴയാണ് ഈ കാലവർഷക്കാലയളവിൽ കേരളത്തിൽ ലഭിച്ചത്. ശരാശരിയിൽ നിന്നു 39% അധികം. മഴക്കെടുതിമൂലം സംസ്ഥാനത്ത് മരണം 65 ആയി.