എൽഡിഎഫ് പ്രതിഷേധ ദിനാചരണം 24ന്

തിരുവനന്തപുരം∙ ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യ കശാപ്പിനും മനുഷ്യ കുരുതിക്കുമെതിരെ 24നു നടക്കുന്ന ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ 14 ജില്ലാ കേന്ദ്രങ്ങളിലും സായാഹ്ന ധർണ നടത്തുമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു. ഭരണകൂട ഭീകരത കാരണം ഈ സംസ്ഥാനങ്ങളിലെ സാധാരണക്കാർക്കു ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നു വിജയരാഘവൻ പറഞ്ഞു.