മഴക്കെടുതി: കേന്ദ്ര സംഘത്തെ അയയ്ക്കണമെന്ന് മന്ത്രി കണ്ണന്താനം

കോട്ടയം ∙ കേരളത്തിലെ മഴക്കെടുതി സംബന്ധിച്ച കണക്കെടുപ്പിനു കേന്ദ്ര സംഘത്തെ അയയ്ക്കണമെന്നു കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ നേരിൽ കണ്ട് അഭ്യർഥിച്ചു. കാലവർഷത്തിൽ 22 പേർ മരിക്കുകയും ഒൻപതു പേരെ കാണാതാകുകയും ചെയ്തുവെന്നും കണ്ണന്താനം കേന്ദ്ര മന്ത്രി രാജ് നാഥ് സിങ്ങിനെ അറിയിച്ചു. മഴക്കെടുതി സംബന്ധിച്ചു സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി എടുക്കാമെന്നു രാജ്നാഥ് സിങ് അറിയിച്ചു.