ജൂലൈ മഴ: റെക്കോർഡിട്ട് കൊച്ചി

ന്യൂഡൽഹി∙ തിങ്കളാഴ്ച രാവിലെ 8.30നു കൊച്ചിയിൽ പെയ്തതു ജൂലൈ മാസം കേരളത്തിലുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ മഴ. 23.18 സെന്റീമീറ്റർ. മുൻ റെക്കോർഡ് 1969 ജൂലൈ 24നു രേഖപ്പെടുത്തിയ 18.1 സെന്റീമീറ്റർ. ഇതിലേറെ മഴ തിങ്കളാഴ്ച തന്നെ പിറവം (22.09), മൂന്നാർ (20.23), പീരുമേട് (18.9) എന്നിവിടങ്ങളിലും പെയ്തു. കാറ്റിന്റെ ശക്തി കുറഞ്ഞതിനാൽ വരും ദിവസങ്ങളിൽ മഴ കുറയുമെന്നു കേന്ദ്ര കാലാവസ്ഥാപ്രവചന കേന്ദ്രം മേധാവി കെ.സതീദേവി പറഞ്ഞു.

തിങ്കളാഴ്ച 10 സെന്റീമീറ്ററിലേറെ മഴ പെയ്ത മറ്റു സ്ഥലങ്ങൾ:

∙ നെടുമ്പാശേരി 16.2 

∙ ആലുവ 14.5 

∙ കുമരകം 15.3 

∙ തൊടുപുഴ 15 

∙ ചേർത്തല 14 

∙ കോട്ടയം 13.9