കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി ഇന്നെത്തും

തിരുവനന്തപുരം∙ കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു ഇന്നു സംസ്ഥാനത്ത് എത്തും. വെള്ളപ്പൊക്കം ബാധിച്ച മൂന്നു ജില്ലകളിൽ അദ്ദേഹം സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. മന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിനുള്ള കേന്ദ്ര സഹായം പ്രഖ്യാപിക്കുക.

രാവിലെ 9.10നു കൊച്ചിയിലെത്തുന്ന കേന്ദ്രമന്ത്രി ഹെലികോപ്്റ്ററിൽ ആലപ്പുഴ കോമളപുരത്തെത്തും. തുടർന്നു കുട്ടനാട് മേഖല സന്ദർശിക്കും. പിന്നീട് എറണാകുളം ജില്ലയിലെ ചെല്ലാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിലേക്കു പോകും. വൈകിട്ടു നെടുമ്പാശേരിയിൽ നിന്നു ഡൽഹിക്കു മടങ്ങും. റിജ്ജുവിനെ മന്ത്രി വി.എസ്.സുനിൽകുമാർ അനുഗമിക്കും.